ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നു
കുവൈത്ത് സിറ്റി: ശുചിത്വം ഉറപ്പാക്കൽ, നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായി കുവൈത്ത് മുനിസിപ്പാലിറ്റി വിവിധ ഗവർണറേറ്റുകളിൽ പരിശോധന കാമ്പെയ്നുകൾ ശക്തമാക്കി.
മുബാറക് അൽ കബീർ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട 73 വാഹനങ്ങൾ നീക്കം ചെയ്തു. മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. പൊതു ശുചീകരണവും റോഡ് കൈയേറ്റവുമായി ബന്ധപ്പെട്ട 25 നിയമലംഘനങ്ങളും കണ്ടെത്തി.
സംഘങ്ങൾ റെസിഡൻഷ്യൽ ഏരിയകളിൽ ഉടനീളം പരിശോധന നടത്തി. കണ്ടെയ്നറുകൾക്ക് പുറത്ത് മാലിന്യം തള്ളുന്നത് തടയൽ, ശുചിത്വ പരിപാലനം എന്നിവ സംഘം വിലയിരുത്തി. ദീർഘനാളായി നിർത്തിയിട്ട വാഹനങ്ങൾ, അനുചിതമായി സ്ഥാപിച്ച വാണിജ്യ കണ്ടെയ്നറുകൾ എന്നിവക്കെതിരെയും നടപടി സ്വീകരിച്ചു.
21 ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കും കണ്ടെയ്നറുകൾക്കും നീക്കം ചെയ്യൽ നോട്ടീസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.