സാഫ് സ്പ്രിങ് എക്സിബിഷന് കൊടിയേറി

ഷാർജ: ഷാർജ ആർട്ട് ഫൗണ്ടേഷൻ (സാഫ്) സംഘടിപ്പിക്കുന്ന 'സ്പ്രിങ് 2022' പ്രദർശനങ്ങളുടെ ഉദ്ഘാടനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. അൽ മുറൈജ സ്‌ക്വയറിലെയും ബൈത്ത് അൽ സെർക്കലിലെയും ആർട്ട് ബിൽഡിങുകളിൽ മൂന്ന് ആർട്ട് എക്‌സിബിഷനുകളാണ് അരങ്ങേറിയത്.

ഉദ്ഘാടന ശേഷം ശൈഖ് സുൽത്താൻ വിവിധ പവലിയനുകൾ സന്ദർശിക്കുകയും പ്രദർശനങ്ങളെ കുറിച്ചും അതിന്‍റെ ഇതിവൃത്തങ്ങളെ കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.ഷാർജ ആർട്ട് ഫൗണ്ടേഷൻ പ്രസിഡന്‍റ് ശൈഖ ഹൂർ ബിൻത് സുൽത്താൻ അൽ ഖാസിമി സന്നിഹിതയായിരുന്നു.

ഷാർജയുടെ കടൽ ജീവിതത്തിന്‍റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുന്ന പ്രദർശനങ്ങൾ മുതൽ ലോകക്രമങ്ങളുടെ നിലനിൽപ്പും പ്രകൃതിയുടെ സംരക്ഷണത്തെ കുറിച്ച് ആഴത്തിൽ പറയുന്ന പ്രദർനങ്ങളും ആസ്വദിച്ചറിയാം. പ്രദർശനം ജുലൈ നാലുവരെ നീളും.

Tags:    
News Summary - The Saf Spring Exhibition was flagged off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.