അഭിരുചിയറിയാം; സൗജന്യമായി

ഉന്നതപഠനം തിരഞ്ഞെടുക്കുന്നതിന്​ മുമ്പ്​ എല്ലാ വിദ്യാർഥികളും അഭിരുചി പരീക്ഷകളിൽ പ​ങ്കെടുക്കുന്നത്​ ഇപ്പോൾ സാധാരണമാണ്​. പ്ലസ്​ ടുവിന്​ മുമ്പുള്ള ക്ലാസുകളിൽ വിദ്യാർഥികളായിരിക്കുമ്പോഴാണ്​ പലരും ആപ്​റ്റിറ്റ്യൂഡ്​ ടെസ്റ്റുകളിൽ പ​ങ്കെടുക്കുന്നത്​. അൽപം ചിലവേറിയ ഇത്തരം പരീക്ഷ സൗജന്യമായി ലഭിക്കുന്നത്​ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇന്നു തന്നെ നിങ്ങൾക്ക്​ എജു കഫേയിൽ രജിസ്റ്റർ ചെയ്യാം.

പ്രമുഖ ലേർണിങ്​ സൊലൂഷൻ സ്ഥാപനമായ വൈസ്​ ബെർഗ്​ ഒരുക്കുന്ന മൾടിപ്​ൾ ഇന്‍റലിജൻസ്​ അസെസ്​മെന്‍റ്​ പ്ലസ്​ ഇന്‍ററസ്റ്റ്​ ടെസ്റ്റാണ്​ എജു കഫേയിൽ സൗജന്യമായി ലഭിക്കുക. നിർമിതബുദ്ധി സംവിധാനമടക്കമുള്ള പുതിയ സാ​ങ്കേതിക വിദ്യകൾ ഉപയോഗിച്ച്​ നടത്തുന്ന പരീക്ഷയിലൂടെ ഒരോരുത്തർക്കും തങ്ങളുടെ അഭിരുചിയുടെ എല്ലാ തലങ്ങളും മനസിലാക്കാനാവും.

ഉന്നത പഠനത്തിന്​ ഏറ്റവും യോജിച്ച കോഴ്​സും തെരഞ്ഞെടുക്കാവുന്ന പ്രെഫഷനുമെല്ലാം ഇതിലൂടെ മനസിലാക്കാനാവും. സാധാരണ 500ദിർഹം ചിലവ്​ വരുന്ന പരീക്ഷയാണ്​ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500പേർക്ക്​ സൗജന്യമായി ലഭിക്കുക. പരീക്ഷയിൽ പ​ങ്കെടുത്തവരിൽ താൽപര്യമുള്ളവർക്ക്​ ഓൺലൈൻ കൗൺസിലിങ്​ സൗകര്യമുണ്ട്​. കൗൺസിലിങ്​ വിദഗ്​ധർ പ​ങ്കെടുക്കുന്ന ഈ സെഷൻ സൗജന്യമല്ല.

Tags:    
News Summary - explore your interest for free

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.