Posted On
date_range Updated On
date_range ലോകകപ്പ് ക്രിക്കറ്റ് യോഗ്യത ബഹ്റൈൻ ഇന്ന് കുവൈത്തിനെതിരെ
മനാമ: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് പ്രാഥമിക യോഗ്യത മത്സരത്തിൽ ബഹ്റൈൻ ചൊവ്വാഴ്ച കുവൈത്തിനെ നേരിടും. ചെറുടീമുകളിൽ താരതമ്യേന ശക്തരായ കുവൈത്ത് ഗ്രൂപ്പിലെ അഞ്ചിൽ അഞ്ച് മത്സരവും ജയിച്ച് ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.
അഞ്ചിൽ മൂന്നുമത്സരം ജയിച്ച ബഹ്റൈൻ ഗ്രൂപ്പിൽ മൂന്നാമതാണ്. വ്യാഴാഴ്ച മലേഷ്യക്കെതിരെയും മാർച്ച് ഒമ്പതിന് ടാൻസാനിയക്കെതിരെയും ബഹ്റൈന്‍ മത്സരമുണ്ട്. ഇന്ത്യൻ, പാകിസ്താൻ, ബംഗ്ലാദേശി താരങ്ങളാണ് ഗൾഫ് ടീമുകളുടെ കരുത്ത്. ഇവരിൽ മലയാളി താരങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.