സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം സംഘടിപ്പിച്ച ഫുട്ബാൾ മത്സരത്തിൽ ജേതാക്കളായവർ

ലോകകപ്പ് ആവേശത്തിൽ സൗഹൃദ ഫുട്ബാൾ മാച്ച്

മനാമ: സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് "സൗഹൃദ ഫുട്ബാൾ മാച്ച് – സീസൺ 1" സംഘടിപ്പിച്ചു. ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു.

ഇടവക വൈസ് പ്രസിഡന്റ് സുധിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത ഫുട്ബാൾ പ്രേമികളെ കൺവീനർ ജോയൽ ഈപ്പൻ ജോസ് സ്വാഗതം ചെയ്തു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സിബിൻ സജു തോമസ് ക്യാപ്റ്റനായ ഫാന്‍റം സൈന്‍റ്സ് യുനൈറ്റഡ് ജേതാക്കളായി. ഏമ്പൽ.കെ. സണ്ണി ക്യാപ്റ്റനായ സപ്പെയർ ടെറ്റാൻസ് എഫ്.സി റണ്ണേഴ്സ്-അപ്പായി. സഖ്യം വൈസ് പ്രസിഡൻ്റ് ബിജിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Friendly football match in World Cup excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.