വിൻഫ്രെഡ് യാവി
വിൻഫ്രെഡ് യാവി വനിത ലോക അത്ലറ്റ് ഓഫ് ദി ഇയർ അവാർഡ് പട്ടികയിൽ
മനാമ: ബഹ്റൈൻ കായികതാരം വിൻഫ്രെഡ് യാവിയെ വനിത ലോക അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിന് നാമനിർദേശം ചെയ്തു. കായികരംഗത്തെ അന്താരാഷ്ട്ര ഭരണസമിതിയായ വേൾഡ് അത്ലറ്റിക്സാണ് യാവിയടക്കം 11 കായികതാരങ്ങളെ ലോക അത്ലറ്റ് ഓഫ് ദി ഇയർ അവാർഡിന് നിർദേശിച്ചത്.
വോട്ടിങ്ങിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 11ന് ജേതാവിനെ പ്രഖ്യാപിക്കും. യുക്രെയ്നിന്റെ യരോസ്ലാവ മഹുചിഖ്, ഇത്യോപ്യയുടെ ടിജിസ്റ്റ് അസെഫ, ഗുദാഫ് സെഗേ, ജമൈക്കയുടെ ഷെറിക്ക ജാക്സൺ, കെനിയയുടെ ഫെയ്ത്ത് കിപ്യേഗോൺ, നെതർലൻഡ്സിന്റെ ഫെംകെ ബോൾ, ഹറു വെനസുല റോജാസ്, ജപ്പാന്റെ കിറ്റാഗുച്ചി, സ്പെയിനിന്റെ മരിയ പെരസ്, യു.എസിലെ ഷാകാരി റിച്ചാർഡ്സൺ എന്നിവരാണ് മറ്റ് നോമിനികൾ. ബുഡപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ വിൻഫ്രെഡ് യാവി ചാമ്പ്യനായിരുന്നു. ചൈനയിലെ ഹാങ്ചോവിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ വിൻഫ്രെഡ് യാവി വനിതകളുടെ 1500 മീറ്ററിലും 3000 മീറ്ററിലും സ്വർണം നേടി നാടിന്റെ അഭിമാനമായിരുന്നു. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8:54.29 എന്ന ഈ വർഷത്തെ മികച്ച സമയം കുറിച്ചാണ് യാവി വിജയിച്ചത്. യാവിയുടെ കരിയറിലെ മികച്ച സമയംകൂടിയാണിത്. കെനിയൻ വംശജയാണ് വിൻഫ്രെഡ് യാവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.