ബഹ്റൈൻ ജൂനിയർ വോളിബാൾ ടീമിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range വെസ്റ്റ് ഏഷ്യൻ ജൂനിയർ വോളിബാൾ: ബഹ്റൈന്‍ രണ്ടാം സ്ഥാനം
മനാമ: പ്രഥമ വെസ്റ്റ് ഏഷ്യൻ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരായ ബഹ്റൈൻ ടീം തിരിച്ചെത്തി. സൗദി അറേബ്യയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 3-0 എന്ന സ്കോറിനാണ് ആതിഥേയർ ബഹ്റൈനെ പരാജയപ്പെടുത്തിയത്. തുടക്കം മുതൽ മികച്ച പോരാട്ടം പുറത്തെടുത്ത സൗദി അഞ്ച് സെറ്റ് മത്സരത്തിൽ ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കി.
വിജയം അനിവാര്യമായ മൂന്നാം സെറ്റിൽ ബഹ്റൈൻ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു ഘട്ടത്തിൽ ബഹ്റൈൻ ലക്ഷ്യംനേടുമെന്ന് കരുതിയെങ്കിലും 25-22 എന്ന സ്കോറിന് കീഴടങ്ങുകയായിരുന്നു.
ബഹ്റൈനിലെത്തിയ ടീമിനെ വോളിബാൾ അസോസിയേഷൻ സെക്രട്ടറി ജനറൽ ഫിറാസ് അൽ ഹൽവാജിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.