കസ്റ്റംസ് പിടികൂടിയ വസ്തുക്കൾ
Posted On
date_range Updated On
date_range കുവൈത്തിൽ വാഹനപരിശോധനക്കിടെ ആയുധങ്ങളും മദ്യവും പിടികൂടി
കുവൈത്ത് സിറ്റി: അബ്ദല്ലി അതിർത്തിയിൽ യാത്രക്കാരനിൽനിന്ന് തോക്കുകളും കത്തികളും ഇലക്ട്രിക് ഡിറ്റണേറ്ററുകളും മദ്യവും പിടിച്ചെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനത്തിനുള്ളിൽ ഒളിപ്പിച്ച ഇവ കുവൈത്ത് കസ്റ്റംസ് പരിശോധനയിലാണ് കണ്ടെത്തിയത്. അബ്ദല്ലി ക്രോസിങ്ങിൽ വാഹനം കുവൈത്തിലേക്ക് കടക്കുന്നതിൽ സംശയംതോന്നിയ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ തോക്ക് കണ്ടെത്തുകയായിരുന്നു. കൂടുതൽ പരിശോധനയിൽ 15 കുപ്പി മദ്യവും മറ്റു വസ്തുക്കളും കണ്ടെത്തി. നിയമനടപടികൾക്കായി പിടിച്ചെടുത്ത വസ്തുക്കളെയും യാത്രക്കാരനെയും ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.