വോയ്സ് ഓഫ് ട്രിവാൻഡ്രം - ബി.ഡി.കെ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽനിന്ന്
വോയ്സ് ഓഫ് ട്രിവാൻഡ്രം -ബി.ഡി.കെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബഹ്റൈൻ വോയ്സ് ഓഫ് ട്രിവാൻഡ്രം (വി.ഒ.ടി) ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററുമായി ചേർന്ന് സൽമാനിയ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് ക്യാമ്പിൽ രക്തം ദാനം ചെയ്തു. കെ.സി.എ പ്രസിഡന്റ് ജയിംസ് ജോൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വി.ഒ.ടി പ്രസിഡന്റ് സിബി കുര്യൻ അധ്യക്ഷതവഹിച്ചു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ, വി.ഒ.ടി ജനറൽ സെക്രട്ടറി അരവിന്ദ് പി.ജി, ലേഡീസ് വിങ് പ്രസിഡന്റ് ശിൽപ, സെക്രട്ടറി ആയിഷ സിനോജ് എന്നിവർ സംസാരിച്ചു. വി.ഒ.ടി വൈസ് പ്രസിഡന്റ് മനോജ് വർക്കല, ജോയന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു, സെക്രട്ടറി നിബിൻ, ഫിനാൻസ് സെക്രട്ടറി മണിലാൽ, മറ്റ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ, ബി.ഡി.കെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓഡിനേറ്റർ സുനിൽ മനവളപ്പിൽ, സലീന റാഫി, എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായ ശ്രീജ ശ്രീധരൻ, ഫാത്തിമ സഹല, അബ്ദുൽ നഫീഹ്, അസീസ് പള്ളം എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.