വോയിസ് ഓഫ് മാമ്പ ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീം ജേഴ്സി
പ്രകാശനത്തിൽ നിന്ന്
Posted On
date_range Updated On
date_range വോയിസ് ഓഫ് മാമ്പ ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീം ജഴ്സി പ്രകാശനം
മനാമ: ബഹ്റൈനിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വോയിസ് ഓഫ് മാമ്പ കൂട്ടായ്മയുടെ ക്രിക്കറ്റ് ടീം പുതിയ ജഴ്സി പുറത്തിറക്കി. ഗുദൈബിയയിലെ സ്ട്രീറ്റ് വോക്ക് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ സ്ഥാപനങ്ങളുടെ ഉടമകളായ ശിഹാബ്, മുഹമ്മദ്, റഫീഖ്, ഹാരിസ് എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ടീമിന് 'സ്റ്റീൽ ഫോഴ്സ് മാമ്പ ' എന്ന പുതിയ പേരും നൽകി. ശിഹാബ് ടീം ക്യാപ്റ്റൻ അബ്ദുവിന് ജഴ്സി കൈമാറി പ്രകാശനം നിർവഹിച്ചു. ടീം മാനേജർ ഇക്ബാൽ സ്വാഗതം പറഞ്ഞു. വോയിസ് ഓഫ് മാമ്പ പ്രതിനിധി സിറാജ് മാമ്പ ആശംസ പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.