Representational Image
Posted On
date_range Updated On
date_range കാഞ്ഞങ്ങാട് സ്വദേശിക്ക് ആശ്വാസമായി വോയ്സ് ഓഫ് ബഹ്റൈൻ
മനാമ: ബഹ്റൈനിൽ ജോലി അന്വേഷിച്ച് എത്തുകയും ജോലി ലഭിക്കാതെ കഷ്ടപ്പെടുകയും ചെയ്ത കാഞ്ഞങ്ങാട് സ്വദേശിക്ക് ആശ്വാസമായി വോയ്സ് ഓഫ് ബഹ്റൈൻ. താമസത്തിനും ഭക്ഷണത്തിനും കഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനാകാതെ ദുരിതജീവിതം നയിക്കുമ്പോഴായിരുന്നു വോയ്സ് ഓഫ് ബഹ്റൈൻ ടീം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞത്. അടിയന്തരമായി നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ഒരുക്കിക്കൊടുക്കുകയും ചെയ്തു. തിരുവോണ ദിവസം ഫ്രാൻസിസ് കൈതാരത്തിന്റെ സാന്നിധ്യത്തിൽ വോയ്സ് ഓഫ് ബഹ്റൈൻ എക്സിക്യൂട്ടിവ് മെംബർമാരായ പ്രവീൺ, നിതിൻ, റിങ്കു, ഷിജിൻ, ഷക്കീർ, ഷനോജ്, ബബീഷ് എന്നിവർ ചേർന്ന് ടിക്കറ്റ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.