Posted On
date_range Updated On
date_range വന്ദേഭാരത്: കേരളത്തിലേക്ക് നാല് സർവീസ് കൂടി
മനാമ: കോവിഡ് -19 പ്രതിസന്ധി കാരണം ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽനിന്ന് കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ആഗസ്റ്റ് 31 മുതലുള്ള പുതിയ പട്ടികയിൽ കേരളത്തിലേക്ക് നാല് വിമാനങ്ങളാണുള്ളത്. സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തേക്കും മൂന്നിന് കോഴിക്കോേട്ടക്കും അഞ്ചിന് കൊച്ചിയിലേക്കും ഒമ്പതിന് കണ്ണൂരിലേക്കുമാണ് ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പുറപ്പെടുന്നത്. ഹൈദരാബാദിലേക്ക് മൂന്ന് വിമാനങ്ങൾ സർവിസ് നടത്തും. ഡൽഹിയിലേക്കും ഒരു സർവിസ് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.