Posted On
date_range Updated On
date_range തിരുവനന്തപുരം എയർപോർട്ടിലെ യൂസർ ഫീ വർധന: പത്തനംതിട്ട അസോസിയേഷൻ പ്രതിഷേധിച്ചു
മനാമ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉപഭോക്തൃ ഫീസ് വർധനയിൽ പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പ്രതിഷേധിച്ചു. പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽനിന്നുമുള്ള പ്രവാസികൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം വിമാനത്താവളമാണ്.
കുടുംബമായി നാട്ടിൽ പോകുന്ന പ്രവാസികളും തുച്ഛവേതനത്തിൽ ജോലി ചെയ്യുന്നവരുമാണ് ഈ വർധനയിൽ പ്രധാനമായും ബുദ്ധിമുട്ടുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.