Posted On
date_range Updated On
date_range എയർപോർട്ടിൽ അനധികൃത ടാക്സി: രണ്ട് ഏഷ്യക്കാർ പിടിയിൽ
മനാമ: അനധികൃത ടാക്സി സർവിസ് നടത്തിയതിന് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ബഹ്റൈൻ ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് സർവിസ് വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിനാണ് ഏഷ്യക്കാർ പിടിയിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി അറ്റോണി ജനറലും ട്രാഫിക് പ്രോസിക്യൂട്ടറും പറഞ്ഞു. വാഹനങ്ങൾ കണ്ടുകെട്ടുകയും കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ടാക്സി സർവിസിന് ശരിയായ ലൈസൻസ് ഉണ്ടായിരിക്കണമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.