സുൽത്താൻ അൽ നിയാദി തിങ്കളാഴ്ച യു.എ.ഇയിൽ


ദു​ബൈ: സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി തി​ങ്ക​ളാ​ഴ്ച യു.​എ.​ഇ​യി​ൽ എ​ത്തു​മെ​ന്ന്​ ദു​ബൈ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ കേ​ന്ദ്രം അ​റി​യി​ച്ചു. ആ​റു​മാ​സ​ത്തെ ബ​ഹി​രാ​കാ​ശ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ച്ച്​ സെ​പ്​​റ്റം​ബ​ർ നാ​ലി​ന്​ യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ അ​ദ്ദേ​ഹം ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ‘നാ​സ’​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ബ​ഹി​രാ​കാ​ശ​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രു​ന്നു.

അ​ൽ നി​യാ​ദി 14 ദി​വ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. ഒ​രാ​ഴ്ച​യോ​ളം മാ​തൃ​രാ​ജ്യ​ത്ത്​ ചെ​ല​വ​ഴി​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട്​ ശാ​സ്ത്ര​പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​ന്​ ഹൂ​സ്റ്റ​ണി​ലേ​ക്ക്​ മ​ട​ങ്ങും. രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​പു​ത്ര​ന്​ സ​മു​ചി​ത​മാ​യ സ്വീ​ക​ര​ണം ഒ​രു​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ണി​യ​റ​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

നേ​ര​ത്തെ ഹ​സ്സ അ​ൽ മ​ൻ​സൂ​രി​ക്ക്​ ന​ൽ​കി​യ​തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ൽ ഗം​ഭീ​ര സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ളാ​ണ്​ ഒ​രു​ക്കു​ക. രാ​ഷ്ട്ര​നേ​താ​ക്ക​ളെ സ​ന്ദ​ർ​ശി​ക്ക​ൽ, ദൗ​ത്യ​വി​ജ​യാ​ഘോ​ഷം, പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദം, ജ​ന്മ​നാ​ടാ​യ അ​ൽ ഐ​നി​ൽ പ്ര​ത്യേ​ക സ്വീ​ക​ര​ണം എ​ന്നി​വ ന​ട​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Tags:    
News Summary - ultan Al Niadi in the UAE on Monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT