യു.ഡി.എഫ് ബഹ്‌റൈൻ കൊയിലാണ്ടി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തവർ
മനാമ: യു.ഡി.എഫ് ബഹ്‌റൈൻ കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനും കമ്മിറ്റി രൂപീകരണവും മനാമ കെ.എം.സി.സി ഹാളിൽ നടന്നു. കെ.എം.സി.സി ആക്ടിങ് സെക്രട്ടറി അഷ്‌റഫ് കാട്ടിലപ്പീടിക ഉദ്ഘാടനം നിർവഹിച്ചു.
ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് ഫാസിൽ ചിറ്റാരി അധ്യക്ഷതവഹിച്ച ചടങ്ങിൽ ജില്ല പ്രസിഡന്‍റ് ശ്രീജിത്ത് പനായി മുഖ്യ പ്രഭാഷണം നടത്തി. കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡന്‍റ് ഫൈസൽ കൊയിലാണ്ടി സ്വാഗതം പറഞ്ഞു. ഫൈസൽ കൊയിലാണ്ടി ചെയർമാൻ ആയും ഫാസിൽ ചിറ്റാരി കൺവീനവർ ആയും ബിജു കൊയിലാണ്ടി ട്രഷറര്‍ ആയും ഷഹീർ മുഹമ്മദ് കോർഡിനേറ്റർ ആയും പുതിയ കമ്മിറ്റി നിലവിൽ വന്നു. കൊയിലാണ്ടി നിയോജക മണ്ഡലം സ്ഥാനാർഥി കെ പ്രവീൺ കുമാർ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അജയ് ബോസ് തുടങ്ങിയവർ ഓൺലൈൻ ആയി ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ബിജു കൊയിലാണ്ടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.