യു.ഡി.എഫ് ബഹ്‌റൈൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനത്തിൽനിന്ന്

യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

മനാമ: യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ബഹ്‌റൈൻ കെ.എം.സി.സി ഓഫീസിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കെ.എം.സി. സി പ്രസിഡന്‍റ് ഹബീബ് റഹ്മാന്‍റെയും ഒ.ഐ.സി.സി പ്രസിഡന്‍റ് ഗഫൂർ ഉണ്ണിക്കുളത്തിന്‍റെയും സാന്നിധ്യത്തിൽ ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ കൺവീനർ രാജു കല്ലുമ്പുറം ഉദ്ഘാടനം നിർവഹിച്ചു.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ വിപുലമായ കമ്മറ്റി രൂപീകരിച്ചു. രക്ഷാധികാരികളായി രാജു കല്ലുമ്പുറം, കുട്ടൂസ മുണ്ടേരി, ബിനു കുന്നന്താനം, അസൈനാർ കളത്തിങ്ങൽ, ബോബി പാറയിൽ, ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവരെയും ബഹ്‌റൈൻ യു.ഡി.എഫ് ചെയർമാനായി ഹബീബ് റഹ്‌മാൻ, ജനറൽ കൺവീനർ ഗഫൂർ ഉണ്ണിക്കുളം, ചീഫ് കോർഡിനേറ്റർ കെപി മുസ്തഫ, ട്രഷറർ മനു മാത്യു എന്നിവരെയും പ്രവർത്തകരായി നിവധി അംഗങ്ങളെയും തിരഞ്ഞെടുത്തു.

നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വനാട്ടിലേക്ക് പോകാൻ കഴിയാത്ത സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്ന്‌ കൊണ്ട് തന്നെ അനുവദനീയമായ രീതിയിൽ യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ ജില്ല തലത്തിലും നിയോജക മണ്ഡലം തലത്തിലും വിജയത്തിനായി പ്രവർത്തനങ്ങൾ നടത്തുമെന്നും യു.ഡി.എഫ് ഇത്തവണ നൂറിൽ അധികം സീറ്റ് നേടി കേരളത്തിൽ അധികാരത്തിൽ വരുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

Tags:    
News Summary - UDF Election Committee Office inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.