അബ്ദുറഹ്മാൻ ഖാസിം
Posted On
date_range Updated On
date_range അൽ ബുദൈയ്യ ബീച്ചിൽ രണ്ടു വയസ്സുകാരൻ മുങ്ങി മരിച്ചു
മനാമ: അൽ ബുദൈയ്യ ബീച്ചിൽ വിനോദയാത്രക്കെത്തിയ കുടുംബത്തിലെ കുഞ്ഞ് കടലിൽ മുങ്ങിമരിച്ചു. അബ്ദുറഹ്മാൻ ഖാസിം എന്ന രണ്ടു വയസ്സുകാരനാണ് മരിച്ചത്. ബീച്ചിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി തിരമാലയിലകപ്പെടുകയായിരുന്നു.കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലാണ് അപകടം സംഭവിച്ചത്. സുരക്ഷിതമല്ലാത്ത തുറന്ന ജലാശയങ്ങളിലോ ബീച്ചുകളിലോ കുട്ടികളെ കളിക്കാൻ വിടുന്നതിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും, അത്തരം സ്ഥലങ്ങളിൽ അവരെ കൂടുതൽ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.