Posted On
date_range Updated On
date_range വടംവലി ചാമ്പ്യൻഷിപ് ശ്രദ്ധേയമായി
മനാമ: ബഹ്‌റൈൻ ബ്രദേഴ്‌സ് വടംവലി ടീം സംഘടിപ്പിച്ച വടംവലി ചാമ്പ്യൻഷിപ് സിഞ്ച് അൽ അഹ്‍ലി സ്റ്റേഡിയത്തിൽ നടന്നു.വാശിയേറിയ മത്സരത്തിൽ ബഹ്‌റൈൻ ബ്രദേഴ്‌സ് ടീം ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. ടീം ആര്യൻസ് രണ്ടാം സ്ഥാനത്തിനർഹരായി. തിരുവിതാംകൂർ, സെവൻസ് ബഹ്‌റൈൻ ടീമുകൾ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബഹ്‌റൈൻ ടഗ് ഓഫ് വാർ അസോസിയേഷൻ മത്സരങ്ങൾ നിയന്ത്രിച്ചു.
സാമൂഹിക പ്രവർത്തകൻ കെ.ടി. സലിം വടംവലി മത്സരം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹിക പ്രവർത്തകൻ പ്രവീഷ് പ്രസന്നൻ, ഓഷ്യൻ ഗ്രൂപ് ചെയർമാൻ റിനു മോഹൻ, റൈറ്റ് മൂവ് പ്രോപ്പർട്ടി ചെയർമാൻ ഷഫീഖ് അഹ്‌മദ്, ശ്രീനിവാസ് ഗ്രൂപ്, പിക്ക് ഔട്ട് എക്യുപ്മെന്റ് പ്രതിനിധി ഷാനു മേപ്പയൂർ തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.