ട്രോജൻ ഷൂട്ടേഴ്സ് കപ്പ് ജേതാക്കളായ ഗോസി എഫ്.സി ടീം
Posted On
date_range Updated On
date_range ട്രോജൻ ഷൂട്ടേഴ്സ് കപ്പ്: ഗോസി എഫ്.സി ജേതാക്കൾ
മനാമ: ട്രോജൻ എഫ്.സിയും ഷൂട്ടേഴ്സ് എഫ്.സിയും സംയുക്തമായി സംഘടിപ്പിച്ച ട്രോജൻ ഷൂട്ടേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ഗോസി എഫ്.സി ജേതാക്കളായി. അദ്ലിയ എഫ്.സിയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സീസണിലെ ആദ്യ കിരീടം ഗോസി സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിൽ തുടർന്നപ്പോൾ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗോസി എഫ്.സിയുടെ നബീൽ തിരഞ്ഞെടുക്കപ്പെട്ടു. ടോപ് സ്കോറർ ഹിജാസ് (ഗോസി), ബെസ്റ്റ് ഡിഫണ്ടർ അഷ്റഫ് (ഗോസി), ബെസ്റ്റ് ഗോൾ കീപ്പർ സിറാജ് (അദ്ലിയ) എന്നിവരും അവാർഡുകൾ കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.