ബഹ്റൈൻ തിരൂർ കൂട്ടായ്മ 2019ൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന് (ഫയൽ ചിത്രം)
ബഹ്റൈനിലെ തിരൂർ സ്വദേശികളുടെ ക്ഷേമത്തിന് രൂപംകൊണ്ടതാണ് ബഹ്റൈൻ തിരൂർ കൂട്ടായ്മ. ചെറിയരീതിയിൽ പ്രവർത്തനമാരംഭിച്ച കൂട്ടായ്മ ചുരുങ്ങിയ നാളുകൾകൊണ്ട് ജീവകാരുണ്യപ്രവർത്തനരംഗത്ത് മുൻനിരയിലെത്തി.
2018 ആഗസ്റ്റ് 21നാണ് ഈസ ടൗണിലെ റിയാദ് റസ്റ്റാറൻറിൽ ബഹ്റൈൻ തിരൂർ കൂട്ടായ്മയ്മയുടെ പ്രഥമ സംഗമം നടന്നത്. പിന്നീട്, ബഹ്റൈനിൽ താമസിക്കുന്ന കൂടുതൽ തിരൂർ സ്വദേശികളെ കണ്ടെത്തി കൂട്ടായ്മ വിപുലീകരിക്കുകയായിരുന്നു. രക്തദാനം, നോർക്ക രജിസ്ട്രേഷൻ സഹായം, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയിൽ കൂട്ടായ്മ അംഗങ്ങൾ ഒരുമയോടെ രംഗത്തുണ്ട്. കോവിഡ് കാലത്തും സേവനപ്രവർത്തനങ്ങളിലൂടെ സഹജീവികൾക്കായി കൈകോർത്തു. പ്രയാസമനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കാൻ പ്രത്യേക പദ്ധതിയും തയാറാക്കിയിരുന്നു.
ചികിത്സാസഹായം, വിവാഹ ധനസഹായം, കോവിഡ് ധനസഹായം, ബഹ്റൈനിൽ മരിച്ച തിരൂർ സ്വദേശികളായവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം എന്നിവയാണ് മറ്റ് പ്രധാന പ്രവർത്തനങ്ങൾ. കൊടക്കൽ മിഷൻ ഹോസ്പിറ്റലിലേക്ക് കസേര വാങ്ങിനൽകുകയും ചെയ്തു.
കെ.പി. മുഹമ്മദ് അശ്റഫാണ് കൂട്ടായ്മയുടെ പ്രസിഡൻറ്. ഷഹാസ് കല്ലിങ്ങല്‍ (ജന. സെക്ര), നിസാര്‍ കിഴേപാട്ട് (ഓര്‍ഗ. സെക്ര), അനൂപ് റഹ്മാന് (ട്രഷ), വാഹിദ് വൈലത്തൂര്‍, അഷ്റഫ്, താജുദ്ദീന് ചെമ്പ്ര, ഫാറൂഖ് തിരൂര്‍ (വൈസ് പ്രസി), ഷമീര്‍ പോട്ടച്ചോല, സതീശന് പടിഞ്ഞാറേക്കര, മുസ്തഫ മുത്തു, ഇസ്മായില്‍ ആലത്തിയൂര്‍, മമ്മുകുട്ടി (ജോ. സെക്ര) എന്നിവരാണ് മറ്റ് ഭാരവാഹികൾ. മംഗലം സുലൈമാനാണ് കൂട്ടായ്മ കോഒാഡിനേറ്റര്‍.
സി.സി. ഷാഹിദ്, മെഹര്‍ താനാളൂര്‍, റഷീദ് വെട്ടം, ഉസ്മാന് പാറപ്പുറം, സവാദ് തിരൂര്‍, സമദ് ഇട്ടിലാക്കല്‍, അയൂബ്, ഹസ്സന് തിരൂര്‍, മൊയ്തീന് ബാവ മൂപ്പന്, ഷിയാസ്, ജിതിന്‍ദാസ്, നജ്മുദ്ദീന്, ശ്രീനിവാസന്, ഇബ്രാഹീം എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.