Posted On
date_range Updated On
date_range മുൻ എം.പിയിൽനിന്ന് പണം തട്ടിയ മൂന്നു പേർക്ക് മൂന്നുവർഷം തടവ്
മനാമ: മുൻ പാർലമെന്റ് അംഗത്തിൽനിന്ന് പണം തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് ഏഷ്യൻ വംശജർക്ക് മൂന്നുവർഷം തടവിന് ഒന്നാം ഹൈ റിവിഷൻ കോടതി വിധി. അപ്ഡേറ്റ് ചെയ്യാനെന്ന പേരിൽ വിവരങ്ങൾ കൈക്കലാക്കിയാണ് 1800 ദീനാർ പ്രതികൾ കൈക്കലാക്കിയത്. വിദേശ നാണയ വിനിമയ കമ്പനിയിൽ നിന്നെന്ന വ്യാജേന ബന്ധപ്പെട്ടാണ് വിവരങ്ങൾ ശേഖരിച്ചത്.
പിന്നീടാണ് തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 1800 ദീനാർ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകുകയും പൊലീസ് അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.