ഇർഷാദ് കുഞ്ഞിക്കനി, ഫസലുറഹ്മാൻ പൊന്നാനി
Posted On
date_range Updated On
date_range കോവിഡ് വാക്സിൻ പരീക്ഷണത്തിൽ പെങ്കടുത്തവരെ എസ്.ഡബ്ല്യു.എ അഭിനന്ദിച്ചു
മനാമ: കോവിഡ് 19 ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിൽ പങ്കാളികളായ വെൽകെയർ വളൻറിയർമാരെ സോഷ്യൽ വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അഭിനന്ദിച്ചു.
ആരോഗ്യ മന്ത്രാലയം 'മനുഷ്യനന്മക്കുവേണ്ടി' എന്ന തലക്കെട്ടിൽ ആരംഭിച്ച കോവിഡ് 19 ക്ലിനിക്കൽ വാക്സിൻ പരീക്ഷണത്തിലാണ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ല പ്രസിഡൻറ് ഇർഷാദ് കുഞ്ഞിക്കനി, കേന്ദ്ര എക്സിക്യൂട്ടിവ് അംഗം ഫസലുറഹ്മാൻ പൊന്നാനി എന്നിവർ പങ്കാളികളായത്. ഇർഷാദ് കുഞ്ഞിക്കനി രണ്ടാമത്തെ ഡോസും സ്വീകരിച്ചുകഴിഞ്ഞു. കുടുംബത്തോടൊപ്പം കഴിയുന്ന രണ്ടുപേരും കോവിഡ് പ്രതിസന്ധിയിലായ പ്രവാസികൾക്കായി വെൽകെയർ നടത്തിയ സേവനപ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.