Posted On
date_range Updated On
date_range കോവിഡ് നിയമം ലംഘിച്ച റസ്റ്റാറൻറും കോഫിഷോപും അടപ്പിച്ചു
മനാമ: കോവിഡ് പ്രതിരോധ നിയമം ലംഘിച്ച ഒരു റസ്റ്റാറൻറും കോഫിഷോപ്പും അടച്ചിടാൻ പൊതുജനാരോഗ്യ വകുപ്പു നിർദേശം നൽകി. ഒരാഴ്ചത്തേക്കാണ് പ്രവർത്തന വിലക്കുള്ളത്. നിയമം ലംഘിച്ച 11 റസ്റ്റാറൻറുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ വകുപ്പു നടത്തിയ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയതും നടപടികൾ സ്വീകരിച്ചതും. സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിെൻറ ഭാഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.