സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ മീ​ലാ​ദ് സ​മ്മേ​ള​ന​ത്തി​ൽ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര സ്നേ​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ഐ.സി.എഫ് മീലാദ് സമ്മേളനം ശ്രദ്ധേയമായി

മ​നാ​മ: ‘തി​രു​ന​ബി (സ) ​യു​ടെ സ്നേ​ഹ​ലോ​കം’ ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച മീ​ലാ​ദ് സ​മ്മേ​ള​നം ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. സ​ൽ​മാ​ബാ​ദ് അ​ൽ​ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​സി. അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര മ​ദ്ഹു​റ​സൂ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, ഉ​സ്മാ​ൻ സ​ഖാ​ഫി, റ​ഫീ​ഖ് ല​ത്വീ​ഫി വ​ര​വൂ​ർ, ഫൈ​സ​ൽ അ​ൽ ഹി​ലാ​ൽ, ശ​മീ​ർ പ​ന്നൂ​ർ, നൗ​ഫ​ൽ മ​യ്യേ​രി, സി​യാ​ദ് വ​ള​പ​ട്ട​ണം, നി​സാ​ർ എ​ട​പ്പാ​ൾ, മു​നീ​ർ സ​ഖാ​ഫി ചേ​ക​നൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സ​മ്മേ​ള​ന ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​വാ​ച​ക കീ​ർ​ത്ത​ന സ​ദ​സ്സി​ന് അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, സ​ഈ​ദ് മു​സ്‍ലി​യാ​ർ വാ​ള​ക്കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ സ്വാ​ഗ​ത​വും അ​ബ്ദു​ല്ല ര​ണ്ട​ത്താ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - The-ICF-Milad-conference-was-remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.