ഈജിപ്ത് അംബാസഡർ റിഹാം അബ്ദുൽ ഹമീദ് മഹ്മൂദ് ഇബ്രാഹിം ഖലീലിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range ബഹ്റൈനിലെ ഈജിപ്ത് അംബാസഡറെ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
മനാമ: ബഹ്റൈനിലെ ഈജിപ്ത് അംബാസഡർ റിഹാം അബ്ദുൽ ഹമീദ് മഹ്മൂദ് ഇബ്രാഹിം ഖലീലിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി. കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് അംബാസഡറുടെ ശ്രമങ്ങൾ വിജയിക്കട്ടേയെന്ന് ആശംസിക്കുകയും ചെയ്തു. കൂടിക്കാഴ്ചയിൽ മേഖലയിലെ വിവിധ വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.