Posted On
date_range Updated On
date_range 24,000 ദിനാറിന്റെ മയക്കുമരുന്നുമായി പ്രതികൾ പിടിയിൽ
മനാമ: 24,000 ദിനാറിന്റെ രണ്ട് കിലോ മയക്കുമരുന്നുമായി ഏതാനും പേർ പിടിയിലായതായി നാർകോട്ടിക് വിഭാഗം അറിയിച്ചു.
വിവിധ രാജ്യക്കാരായവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്നും മയക്കുമരുന്ന് ഇടപാടിലൂടെ സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികളെ നിയമനടപടികൾക്കായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ സ്വീകരിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഹോട്ട്ലൈനിലോ (996) ഇ-മെയിലിലോ (996@interior.gov.bh) അറിയിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.