വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി

മ​നാ​മ: വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. വ്യാ​പാ​ര, വ്യ​വ​സാ​യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കോ​ൾ​ഡ്​ സ്​​റ്റോ​റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​​ലെ അ​ടി​സ്​​ഥാ​ന ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ളു​ടെ വി​ല​യും അ​വ​യു​​ടെ ല​ഭ്യ​ത​യു​മാ​ണ്​ പ​രി​ശോ​ധ​ന​യി​ൽ മു​ഖ്യ​മാ​യി നോ​ക്കു​ന്ന​ത്.

എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല മു​ഴു​വ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കും കാ​ണു​ന്ന നി​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ഓ​ഫ​ർ ന​ൽ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ശ​രി​യ​ല്ലാ​ത്ത​തും അം​ഗീ​കാ​ര​മി​ല്ലാ​ത്ത​തു​മാ​യ ഏ​തു​ത​രം വ്യാ​പാ​ര​രീ​തി​യെ സം​ബ​ന്ധി​ച്ചും ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​ണ്. വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി‘ത​വാ​സു​ൽ’ എ​ന്ന പ​രാ​തി ഫോ​റ​ത്തി​ലോ അ​ല്ലെ​ങ്കി​ൽ 80008001 എ​ന്ന ഹോ​ട്ട്​​ലൈ​ൻ ന​മ്പ​റി​ലോ വി​ളി​ച്ച്​ പ​രാ​തി ന​ൽ​കാ​വു​ന്ന​താ​​ണെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​​ച്ചേ​ർ​ത്തു.

Tags:    
News Summary - Strict inspection in commercial ventures and markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-25 08:17 GMT
access_time 2024-05-25 07:14 GMT