മനാമ: സമസ്‌ത ബഹ്റൈൻ നടത്തുന്ന ത്രൈമാസ കാമ്പയിൻ സാദ് അൽ മുസ്തഖീന്‍റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കമ്മറ്റി സംഘടിപ്പിച്ച ഈ വർഷത്തെ രണ്ടാമത്തെ തൻബീഹ് പഠന വേദി സംഘാടക മികവ് കൊണ്ടും വിഷയാവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ സമൂഹ നന്മയ്ക്ക് വേണ്ടി ഫലപ്രദമായി ഉപയോഗിക്കണമെന്നും നൽകിയ അനുഗ്രഹങ്ങളിൽ വിശ്വാസികൾ നന്ദിയുള്ളവരാകണമന്നും ആത്മീയം എന്ന വിഷയത്തെ ആസ്പദമാക്കി ഗസ്‌റ്റ് ഇൻ ഓൺലൈൻ എന്ന സെഷനിൽ ജസീൽ കമാലി ഫൈസി സദസ്സിനെ ഉദ്ബോധിപ്പിച്ചു.
സ്മരണീയം എന്ന സെഷനിൽ സമസ്തയുടെ സാത്വികരായ പണ്ഡിതരെ അനുസ്‌മരിച്ച് കൊണ്ട് ബഷീർ ദാരിമി സംസാരിച്ചു; സംഘടന സംഘാടനം എന്ന വിഷയത്തിൽ നിഷാൻ ബാഖവിയും പ്രഭാഷണം നടത്തി. സാര സമ്പൂർണ്ണമായ മൂന്ന് സെഷനുകൾ കൊണ്ട് തൻബീഹ് വൻ വിജയമായി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ അധ്യക്ഷത വഹിച്ച ചടങ്ങ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡണ്ട് മുഹമ്മദ് യാസിർ ജിഫ്രി തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡന്‍റു മാരായ ഹാഫിള് ഷറഫുദ്ദീൻ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ട്രഷറർ നൗഷാദ്, സജീർ പന്തക്കൽ കൂടാതെ സമസ്‌ത ഏരിയ നേതാക്കളും സന്നിഹിതരായിരുന്നു. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ട്രഷറർ ഉമൈർ വടകര, ജോയിൻ സെക്രട്ടറി മുഹമ്മദ്, പ്രവർത്ത സമിതി അംഗങ്ങളായ അബ്ദുൽ ജബ്ബാർ, അനസ് അസ്‌ലഹി, ജംഷീർ തുടങ്ങിയവർ പരിപാടിക്ക് നേത്യത്വം നൽകി. മനാമ ഏരിയ കൺവീനർ അഷ്റഫ് സ്വാഗതവും, എസ്.കെ.എസ്.എസ്.എഫ് ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.