Posted On
date_range Updated On
date_range ഐ.വൈ.സി.സി ബഹ്റൈൻ യൂത്ത് ഫെസ്റ്റ് 2025 ആഗസ്റ്റ് 21ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും
മനാമ: ഐ.വൈ.സി.സി ബഹ്റൈനിന്റെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് - 2025 ആഗസ്റ്റ് 21ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കും. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ ഉള്ളവർ സംബന്ധിക്കും. യുവ ഗായകൻ ഹനാൻ ഷാ, ബഹ്റൈനിലെ കലാകാരന്മാർ എന്നിവരുടെ കലാ സദ്യയും പരിപാടിക്ക് മികവേകും.എല്ലാവരെയും യൂത്ത് ഫെസ്റ്റ് 2025ലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.