????? ???????

സംഗീത ആൽബവുമായി പ്രവാസി യുവാവ്​

മനാമ: ബഹ്​റൈൻ പ്രവാസിയായ ഹാഷിം റഹ്​മാ​​െൻറ പുതിയ ആൽബം ‘പാടുകയായ്’ മില്ലേനിയം ഓഡിയോസ് യൂട്യൂബ്​ വഴി റിലീസ് ചെയ്തു. 
ബഹ്റൈനിൽ നിർമിച്ച ആൽബത്തി​​െൻറ സംഗീത സംവിധാനവും ആലാപനവും  നിർവഹിച്ചത്​ ഹാഷിം റഹ്​മാൻ ആണ്​. ഇല്യാസ് കടമേരി രചന നിർവഹിച്ച ഗാനത്തിന് ഫഹദ് അസബാൻ ദൃശ്യങ്ങളൊരുക്കി. 

‘പ്രിയഗാനങ്ങൾ’, ‘ഇസ് കദർ പ്യാർ’ എന്നീ ആൽബങ്ങൾക്ക് ശേഷം ഹാഷിമി​​െൻറ മൂന്നാമത്തെ ഉദ്യമമാണിത്​. സംഗീത രംഗത്ത്​ കൂടുതൽ സജീവമാകാൻ താൽപര്യമുള്ളതായി അദ്ദേഹം പറഞ്ഞു. വടകര സ്വദേശിയായ ഹാഷിം ആറു വർഷമായി ബഹ്​റൈനി​ലുണ്ട്​. ഇവി​െട ഒരു കമ്പനിയിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്​. 

Tags:    
News Summary - singer-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.