മനാമ: നിങ്ങൾ അത്ര മോശമല്ലാതെ പാട്ടുപാടുന്നയാളാണോ. വേണ്ട അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നലുണ്ടോ. ഒരൊറ്റ പാട്ടിലൂടെ ബഹ്റൈനിലെ താരമാകാൻ നിങ്ങൾക്കൊരു അവസരം. ‘ഗൾഫ്മാധ്യമം’ സിംഗ് ആന്റ് വിൻ മൽസരമൊരുക്കുന്നു. നിങ്ങളുടെ ഇഷ്ടഗാനം അത് മലയാളത്തിലോ ,ഹിന്ദിയിലോ, തമിഴിലോ ആയിക്കോട്ടെ, അതിന്റെ ഒരു ഭാഗം പാടി ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോ പേരും വയസ്സും സഹിതം 39741752 എന്ന നമ്പരിൽ വാട്ട്സാപ്പ് ചെയ്യുക.
അവസാനതീയതി ജൂൺ 12 ആണ്. 16 വയസ്സുവരെയുള്ളവർക്ക് ജൂനിയർ വിഭാഗത്തിലും അതിനു മുകളിൽ പ്രായമുള്ളവർക്ക് സീനിയർ വിഭാഗത്തിലും മൽസരിക്കാം. 2023 ജൂൺ 30 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഇൻസ്ട്രമെന്റ്സോ കരോക്കെയോ ഇല്ലാതെയാണ് പാടേണ്ടത്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന മൽസരാർഥികളൂടെ വിഡിയോ മാധ്യമം സോഷ്യൽ മീഡിയ പ്ലാററ്ഫോമുകളിൽ അപ്ലോഡ് ചെയ്യും. ജൂൺ 14 മുതൽ 21 വരെയാണ് വോട്ടിംഗ്.
ഫൈനൽ മൽസരം ജൂൺ 23 ന് നടക്കും. ഫൈനലിലെ വിജയികളെ പ്രശസ്ത വിധികർത്താക്കൾ നിർണ്ണയിക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളോടൊപ്പം ജൂൺ 30 ന് ‘ഗൾഫ്മാധ്യമം ക്രൗൺ പ്ലാസയിലൊരുക്കുന്ന ബഹ്റൈൻ ബീറ്റ്സ് പരിപാടിയിൽ നിങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പം സ്റ്റേജിൽ ഗാനമാലപിക്കാനുള്ള അവസരവുമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.