മനാമ: സിംസ് ഓണാഘോഷങ്ങളുടെ ഭാഗമായുള്ള ഓണം മഹോത്സവത്തിന്‍റെ നടത്തിപ്പിനായി പോൾ കെ ആൻ്റണി ജനറൽ കൺവീനരായി 51 സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ സിംസ് പ്രസിഡൻറ്റ് പി.ടി ജോസഫ് ഓണാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ചു.
ആഘോഷങ്ങളുടെ ഭാഗമായുള്ള സദ്യ സെപ്റ്റംബർ നാലാം തീയതി അധാരി പാർക്ക് ഹാളിൽ വച്ച് നടക്കും. സെപ്തംബർ 5 മുതൽ അംഗങ്ങൾക്കായി നടത്തുന്ന വിവിധ കലാ കായിക മത്സരങ്ങൾ ഒക്ടോബർ 30ന് സമാപിക്കും. സ്വാഗത സംഘ രൂപീകരണ യോഗത്തിന് സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം പറഞ്ഞു. ബെന്നി വർഗീസ്, ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി സോബിൻ ജോസ്, ഫ്രാൻസിസ് കൈതാരത്ത്, പോൾ ഉറുവത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.