Posted On
date_range Updated On
date_range ശൂറ കൗൺസിൽ ചെയർമാൻ കുവൈത്ത് നാഷനൽ അസംബ്ലി സ്പീക്കറെ അനുശോചനമറിയിച്ചു
മനാമ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ അനുശോചിച്ച് കുവൈത്ത് നാഷനൽ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സാദൂണിന് ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹ് സന്ദേശം അയച്ചു. തന്റെ ജനതയെയും രാജ്യത്തെയും മതത്തെയും സേവിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച ജ്ഞാനിയായ നേതാവിനെയാണ് അറബ്, ഇസ്ലാമിക് രാഷ്ട്രങ്ങൾക്ക് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.അന്തരിച്ച അമീർ എല്ലായ്പ്പോഴും മാനുഷികതയെ പിന്തുണച്ചിരുന്നുവെന്നും ശൂറ കൗൺസിൽ ചെയർമാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.