Posted On
date_range Updated On
date_range ശ്രാവണം 2023: സംഗീതത്തിന്റെ വൈവിധ്യ രുചികൂട്ടുമായി മസാല കോഫി ഇന്ന്
മനാമ:ബഹറൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 23 ഭാഗമായി ഇന്ന് രാത്രി 8 മണിക്ക് മസാല കോഫി ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നടക്കും.
ഭാഷാന്തരങ്ങൾ കടന്ന് പാട്ടിലൂടെയും കാഴ്ചപ്പാടുകളിലൂടെയും ആഗോള സംഗീത ബാൻഡായി മാറിയ ഇന്ത്യൻ മ്യൂസിക് ബാൻഡാണ് മസാല കോഫി.
സംഗീതബാൻഡിന് കാര്യമായി സ്വീകാര്യത നൽകാത്ത കേരളത്തിൽ പുതുപുത്തൻ പാട്ടുകളിലൂടെയും പരീക്ഷണങ്ങളിലൂടെയും പുതുമ എപ്പോഴും നിലനിർത്തുന്ന ബാൻഡാണിത്.
പരിപാടി കാണുവാൻ പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.