Posted On
date_range Updated On
date_range ശിഹാബ് തങ്ങൾ അനുസ്മരണം ഇന്ന്; സി.പി. ജോൺ പങ്കെടുക്കും
മനാമ: കെ.എം.സി.സി ബഹ്റൈൻ സംഘടിപ്പിക്കുന്ന ശിഹാബ് തങ്ങൾ അനുസ്മരണം വെള്ളിയാഴ്ച രാത്രി 8.30ന് മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടക്കും. പ്രമുഖ പ്രഭാഷകനും കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വവുമായ സി.പി ജോൺ, തങ്ങൾ അനുസ്മരണപ്രഭാഷണം നിർവഹിക്കും.
‘പൈതൃകം പകർന്നേകിയ രാഷ്ട്രീയ സമസ്യ’ എന്നതാണ് അനുസ്മരണ പരിപാടിയുടെ ക്യാപ്ഷൻ. ബഹ്റൈനിലെ മത, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരിയും ആക്ടിങ് ജനറൽ സെക്രട്ടറി റഫീഖ് തോട്ടക്കരയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.