മനാമ: സമസ്ത ബഹ്റൈൻ ഉമ്മുൽ ഹസം ഏരിയ ശംസുൽ ഉലമ അനുസ്മരണവും പ്രാർഥനാ സദസ്സും ഉമ്മുൽ ഹസം ബാങ്കോക്ക് ഹാളിൽ നടന്നു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നസീർ കുറ്റ്യാടി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി അനുസ്മരണപ്രഭാഷണം നടത്തി.
ബഷീർ ദാരിമി എരുമാട് മൗലീദ് സദസ്സിന് നേതൃത്വം നൽകി. യാസിർ ജിഫ്രി തങ്ങൾ പ്രാർഥന നടത്തി. വി.കെ. കുഞ്ഞഹ്മദ് ഹാജി (സമസ്ത ബഹ്റൈൻ വർക്കിങ് പ്രസി.), എസ്.എം. അബ്ദുൽ ഹാഹിദ് (സമസ്ത ബഹ്റൈൻ ജന. സെക്ര.), മുസ്തഫ (ബഹ്റൈൻ കെ.എം.സി.സി ഓർഗനൈസിങ് സെക്ര.), ഹനീഫ മോളൂർ എന്നിവർ സംസാരിച്ചു. ഫാസിൽ ഉള്ളാട്ടിൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.