സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ഏകദിന യാത്രയിൽ നിന്ന്
മനാമ: സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ്റെ ഭാഗമായി ക്യാപിറ്റൽ കമ്മ്യൂണിറ്റി സെൻ്ററുമായി സഹകരിച്ച് "ആത്മീയതിയിലൂടെ പവിഴ ദ്വീപിനെ അറിയാം" എന്ന ശീർഷകത്തിൽ ഏകദിന യാത്ര സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്‍റ് ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ച യാത്രയ്ക്ക് സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് നേതൃത്വം നൽകി.
ഗൾഫ് മേഖലയിലെ ആദ്യത്തെ എണ്ണ കിണർ, ട്രീ ഓഫ് ലൈഫ്, ബഹ്റൈൻ കോട്ട, ബാർബാർ ക്ഷേത്രം, ഖമീസ് മോസ്ക്, ബഹ്‌റൈൻ നാഷണൽ മ്യൂസിയം, സൗദി കോസ്‌വേ, സൽമാൻ ബീച്ച് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി. എൻ.ടി അബ്ദുൽ കരീം യാത്രയ്ക്കിടയിലെ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബഹ്‌റൈനിലെ ചരിത്ര ശേഷിപ്പുകളുടെ പ്രാധാന്യം അറിയുന്നതിനോടൊപ്പം മാനസികമായി ഉല്ലാസത്തിനും ഉതകുന്ന തരത്തിലുള്ള യാത്ര അംഗങ്ങൾക്ക് പുതിയൊരു അനുഭവമായിരുന്നു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, ട്രഷറർ നൗഷാദ് എസ് കെ, മെമ്പർ അബ്ദുൽ റൗഫ് തുടങ്ങിയവർ യാത്ര നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.