സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയയുടെ മെഡിക്കൽ
ക്യാമ്പിൽ പങ്കെടുത്തവർ
മനാമ: സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിച്ചു വരുന്ന "സാദുൽമുത്തഖീൻ" ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി ഗുദൈബിയ ഏരിയയിലെ അൽഹുദാ തഅ്‌ലീമുൽ ഖുർആൻ മാർകസും ആസ്റ്റർ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിനോടനുബന്ധിച്ച് വിവിധ ആരോഗ്യ പരിശോധനകളും ആരോഗ്യ ബോധവത്കരണ ക്ലാസുകളും നടന്നു.
നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് പൊതുജനങ്ങളുടെ സൗകര്യാർത്ഥം വൈകുന്നേരം 7 വരെ നീണ്ടുനിന്നു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹിയും സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫും ക്യാമ്പ് സന്ദർശിച്ച് സംഘാടകരെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
സൈദ് മുഹമ്മദ് വഹബിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി നിർവഹിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് ആശംസാപ്രസംഗം നടത്തി. സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ്, സുലൈമാൻ പറവൂർ, ഷഹീർ കാട്ടാം മ്പള്ളി,സുബൈർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ ആക്ടിങ് പ്രസിഡന്റ് ഇസ്മായിൽ പറമ്പത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഗുദൈബിയ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറിയും സാദുൽമുത്തഖീൻ ത്രൈമാസ ക്യാമ്പയിൻ കൺവീനറുമായ സനാഫ് റഹ്‌മാൻ സ്വാഗതം ആശംസിച്ചു. ഗുദൈബിയ ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ എം.എസ്.കെ. നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.