കുടുംബ സൗഹൃദവേദിയുടെ സാം സാമുവേൽ കുടുംബ സഹായം കൈമാറുന്നു
Posted On
date_range Updated On
date_range സാം സാമുവേൽ കുടുംബ സഹായം കൈമാറി
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹിക പ്രവർത്തകൻ സാം സാമുവലിെൻറ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദവേദി ഭാരവാഹികൾ കൈമാറി. പ്രസിഡൻറ് ജേക്കബ് തേക്കുതോട്, സാമിെൻറ ബന്ധുവായ രാജൻ വർഗീസിന് തുക കൈമാറി.
ചടങ്ങിൽ കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത് കുമാർ, സെക്രട്ടറി എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ പെങ്കടുത്തു. കുടുംബ സൗഹൃദവേദി അംഗങ്ങൾ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ സഹായധനമാണ് സാമിെൻറ കുടുംബത്തിനുവേണ്ടി കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.