Posted On
date_range Updated On
date_range റയ്യാൻ സമ്മർ കോഴ്സ്-അക്യുപങ്ചർ ക്ലാസ്
മനാമ: റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്രാഷ് കോഴ്സിന്റെ ഭാഗമായി അക്യുപങ്ചർ ക്ലാസ് സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ കുട്ടികൾക്കുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായി നടന്ന പഠനശിബിരത്തിന് സബീന മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി.
അക്യുപങ്ചർ ചികിത്സാരീതിയുടെ വിവിധ വശങ്ങളെക്കുറിച്ച് അവർ കുട്ടികൾക്ക് നൽകിയ അറിവ് വിദ്യാർഥികൾക്ക് തികച്ചും വിജ്ഞാനപ്രദമായിരുന്നു. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ വി.പി. അബ്ദു റസാഖ്, സെന്റർ പ്രബോധകരായ സി.ടി. യഹ്യ, സമീർ ഫാറൂഖി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.