റോം ഡയമണ്ട് ലീഗ് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ
ചേസിൽ സ്വർണം നേടുന്ന
ബഹ്റൈൻ താരം
വിൻഫ്രെഡ് യാവി
റോം ഡയമണ്ട് ലീഗ്; വിൻഫ്രെഡ് യാവിക്ക് സ്വർണം
മനാമ: റോം ഡയമണ്ട് ലീഗിൽ ബഹ്റൈൻ താരം വിൻഫ്രെഡ് യാവിക്ക് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ സ്വർണം. പാരിസ് ഒളിമ്പിക്സിലെ സ്വർണമെഡൽ ജേതാവായ യാവി, എട്ട് മിനിറ്റ് 44.39 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
ഒരു സെക്കൻഡിന്റെ 700ൽ ഒരു ഭാഗം വ്യത്യാസത്തിലാണ് യാവിക്ക് ലോക റെക്കോഡ് നഷ്ടമായത്. 2018ൽ കെനിയയുടെ ബിയാട്രിസ് ചെപ്കോച്ച് സ്ഥാപിച്ച എട്ട് മിനിറ്റ് 44.32 സെക്കൻഡാണ് നിലവിലെ റെക്കോഡ്.
പാരിസിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പ്ൾ ചേസിൽ വിൻഫ്രെഡ് യാവി ഒളിമ്പിക് റെക്കോഡ് തിരുത്തിയിരുന്നു. എട്ട് മിനിറ്റ് 52.76 സെക്കൻഡ് എന്ന മിന്നുന്ന സമയത്തിലാണ് യാവി പാരിസിൽ വിജയിച്ചത്. 2008ൽ ബെയ്ജിങ്ങിൽ റഷ്യൻ താരം ഗുൽനാര സമിറ്റോവ -ഗാൽക്കിന സ്ഥാപിച്ച 8:58.81 എന്ന റെക്കോഡാണ് യാവി മറികടന്നത്.
അന്താരാഷ്ട്ര മീറ്റുകളിൽ ശക്തമായ ഫിനിഷുകളാണ് വിൻഫ്രെഡ് യാവിയുടെ പ്രത്യേകത. 2023ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സീസണിലെ ഏറ്റവും വേഗമേറിയ സമയങ്ങളിലൊന്നായ 8:50.56 കുറിച്ച് യാവി സ്വർണ മെഡൽ നേടിയിരുന്നു. 2023ലെ റോം ഡയമണ്ട് ലീഗിൽ 9:05.03 ആയിരുന്നു യാവിയുടെ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.