റവ. മാത്യു ചാക്കോക്ക് നൽകിയ യാത്രയയപ്പിൽനിന്ന്
റവ. മാത്യു ചാക്കോക്ക് യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി റവ. മാത്യു ചാക്കോക്കും കുടുംബത്തിനുമുള്ള യാത്രയയപ്പ് നൽകി. പരിപാടി ഇടവക വൈസ് പ്രസിഡന്റ് കുരുവിള എബ്രഹാമിന്റെ അധ്യക്ഷതയിൽ സെന്റ് പോൾസ് മാർത്തോമ പള്ളിയിൽ നടന്നു. അൽത്മായ ശുശ്രൂഷകൻ സെബിൻ ഐസക് സ്വാഗതം ചെയ്തു. റവ.ജോസഫ് അയിരൂകൂഴി, റവ. അനൂപ് സാം, റവ.പി.എൻ. തോമസ് കുട്ടി, വെരി. റവ. സ്ലീബാ പോൾ കോർ എപ്പിസ്കോപ്പ, കുരുവിള എബ്രഹാം, ജിജു കെ. ഫിലിപ്പ്, ജോൺ വി. തോക്കാടൻ, എബി വർഗീസ് എന്നിവരും, സംഘടന പ്രതിനിധികൾ, ഏരിയ കമ്മിറ്റി മെംബേഴ്സും ആശംസകൾ അറിയിച്ച് ഇടവകയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു. തുടർന്ന് ഇടവക സെക്രട്ടറി എബി വർഗീസ് നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.