Posted On
date_range Updated On
date_range ലിറ്റിൽ സ്കോളർ റിഫ ഏരിയതല രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: മലർവാടി ബാലസംഘവും ടീം ഇന്ത്യയും ചേർന്ന് ആഗോളതലത്തിൽ മലയാളി വിദ്യാർഥികൾക്കായി നടത്തുന്ന ലിറ്റിൽ സ്കോളർ വിജ്ഞാന പരീക്ഷയുടെ റിഫ ഏരിയയിലെ രജിസ്ട്രേഷൻ ആരംഭിച്ചു. ബഹ്റൈനിലെ പ്രശസ്ത ടിക് ടോക് താരം മന്ന മർയം (അലീന മർയം വർഗീസ്) മിന്നത് നൗഫലിെൻറ പേര് രജിസ്റ്റർ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
മലർവാടി റിഫ ഏരിയ കൺവീനർമാരായ അബ്ദുൽ ഹഖ്, ഷൈമില നൗഫൽ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മൂസ കെ. ഹസ്സൻ, സുമയ്യ ഇർഷാദ്, ഇർഷാദ് കുഞ്ഞിക്കനി എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ആകർഷക സമ്മാനങ്ങളാണ് ഒരുക്കിയതെന്ന് മലർവാടി ഏരിയ കൺവീനർ അബ്ദുൽ ഹഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.