Posted On
date_range Updated On
date_range റയൽ മഡ്രിഡ് ബഹ്റൈനിൽ ഫുട്ബാൾ അക്കാദമി തുടങ്ങുന്നു
മനാമ: ലോകപ്രശസ്ത ക്ലബായ റയൽ മഡ്രിഡ് ബഹ്റൈനിൽ ഫുട്ബാൾ അക്കാദമി സ്ഥാപിക്കുന്നു. ഈ വർഷമോ അടുത്ത വർഷം ആദ്യമോ അക്കാദമി തുടങ്ങുമെന്ന് അൽ സഫർ ഗ്രൂപ് ചെയർമാൻ അദേൽ അൽ സഫർ പറഞ്ഞു. റയൽ മഡ്രിഡ് അക്കാദമി പരിശീലകരെ ടീമിലെത്തിക്കാൻ സ്പാനിഷ് ഫുട്ബാൾ ക്ലബുമായി, അൽ സഫർ ഗ്രൂപ് കരാർ ഒപ്പുവെച്ചു.
അൽ സഫർ പറയുന്നതനുസരിച്ച്, അക്കാദമി നിയന്ത്രിക്കാൻ സ്പാനിഷ് കോച്ചിങ് സ്റ്റാഫിനെ നിയമിച്ചുകൊണ്ടാണ് ഗ്രൂപ് ആരംഭിക്കുന്നത്. സ്വകാര്യ സ്കൂളുകളുമായുള്ള പങ്കാളിത്തത്തോടെയായിരിക്കും അക്കാദമി പ്രവർത്തിക്കുക. റയൽ മഡ്രിഡ് അക്കാദമി പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ ക്ഷണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.