Posted On
date_range Updated On
date_range റമദാൻ ആരംഭം മാർച്ച് ഒന്നിന് -കാലാവസ്ഥ നിരീക്ഷകർ
മനാമ: ബഹ്റൈനിൽ ഇത്തവണ റമദാൻ ആരംഭം മാർച്ച് ഒന്ന് ശനിയാഴ്ചയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ റെദ അൽ അസ്ഫൂർ പറഞ്ഞു. ജനുവരി 30 വ്യാഴാഴ്ച ശഅ്ബാൻ മാസപ്പിറവി ബഹ്റൈനിൽ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ജനുവരി 31 വെള്ളിയാഴ്ച ശഅബാൻ ഒന്നായിരിക്കുമെന്നും അൽ അസ്ഫൂർ പറഞ്ഞു.
ഇതുപ്രകാരം റമാളാൻ ചന്ദ്രക്കല ഫെബ്രുവരി 28ന് ദൃശ്യമാകുമെന്നും മാർച്ച് ഒന്നിന് റമദാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈവർഷത്തെ റമദാൻ ആദ്യ 20 ദിവസം തണുത്ത കാലാവസ്ഥയിൽ തന്നെ തുടരുമെന്നും അവസാന പത്ത് ദിവസമെത്തുമ്പോഴാണ് കാര്യമായ മാറ്റം സംഭവിച്ചു തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.