ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ആ​ൽ ഖ​ലീ​ഫ

റെയ്നി നൈറ്റ്: ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ മുഖ്യാതിഥി

മ​നാ​മ: മേ​യ്​ 27ന്​ ​ഗ​ൾ​ഫ്​ മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന റെ​യ്​​നി നൈ​റ്റ്​ സം​ഗീ​ത​പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി സെ​യി​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ ഖാ​ലി​ദ്​ ആ​ൽ ഖ​ലീ​ഫ പ​​ങ്കെ​ടു​ക്കും.

സെ​യ്​​ൻ ബ​ഹ്​​റൈ​​ന്റെ സ്​​ട്രാ​റ്റ​ജി​ക്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ ചു​മ​ത​ല​ക​ൾ വ​ഹി​ക്കു​ന്ന ശൈ​ഖ്​ അ​ബ്​​ദു​ല്ല 2017 ജ​നു​വ​രി​യി​ലാ​ണ്​ ചു​മ​ത​ല​യേ​റ്റ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ ഒ​ന്നാ​യ ലൈ​റ്റ്​ സ്പീ​ഡ്​ ക​മ്യൂ​ണി​​ക്കേ​ഷ​ൻ​സ്​ സ​ഹ​സ്ഥാ​പ​ക​ൻ​കൂ​ടി​യാ​യ ഇ​ദ്ദേ​ഹം ടെ​ലി​കോം രം​ഗ​ത്തെ പ്ര​മു​ഖ സം​രം​ഭ​ക​നാ​ണ്. 2007ൽ ​ബ​ഹ്​​റൈ​നി​ലെ ആ​ദ്യ​ത്തെ വോ​യ്​​സ്​ ആ​ൻ​ഡ്​ ഇ​ന്‍റ​ർ​നെ​റ്റ്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ച​ത്​ ഇ​ദ്ദേ​ഹ​ത്തി​​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്.


സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ലെ ലു​സാ​ന്നെ​യി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ മാ​നേ​ജ്​​മെ​ന്‍റ്​ ഡെ​വ​ല​പ്​​മെ​ന്‍റി​ൽ​നി​ന്ന്​ എം.​ബി.​എ​യും അ​മേ​രി​ക്ക​യി​ലെ ബെ​ന്‍റ്​​ലി യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സി​ൽ ബാ​ച്ചി​ല​ർ ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.

ഗാ​യ​ക​രാ​യ സി​ത്താ​ര​യും ഹ​രീ​ഷ്​ ശി​വ​രാ​മ​കൃ​ഷ്ണ​നും മെ​ന്‍റ​ലി​സ്റ്റ്​ ആ​ദി​യും പ​​ങ്കെ​ടു​ക്കു​ന്ന റെ​യ്​​നി നൈ​റ്റ്​ ക്രൗ​ൺ പ്ലാ​സ​യി​ലാ​ണ്​ അ​ര​ങ്ങേ​റു​ക.

Tags:    
News Summary - Rainy Night: Sheikh Abdullah bin Khalid Al Khalifa is the Chief Guest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.