മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധി ഇൗ മാസം എട്ടിന് ബഹ്റൈനിൽ നടക്കുന്ന ബഹ്റൈൻ കൺവൻഷൻ^ പ്രവാസി സംഗമത്തിൽ പെങ്കടുക്കും. ഇന്ത്യൻ പ്രവാസി സംഘടനയായ ‘േഗ്ലാബൽ ഒാർഗനൈസേഷൻ ഒാഫ് ഇന്ത്യൻ ഒാർജിൻ’ (ഗോപിയോ) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഗൾഫ് ഹോട്ടലിലെ ഗൾഫ് ഇൻറർനാഷണൽ കൺവൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനത്തിൽ രാഹുൽ ഗാന്ധിക്കൊപ്പം ഇന്ത്യയിൽ നിന്നും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിരാജ് പുരോഹിത്, കേന്ദ്ര മുൻ മന്ത്രിയും എം.പിയുമായ ശശിതരൂർ തുടങ്ങിയവർ സംബന്ധിക്കുന്നുണ്ട്.
സേമ്മളനം ശനിയാഴ്ച്ച വൈകുന്നേരം ആറിന് ബഹ്റൈൻ വൈദ്യുതി, ജല വകുപ്പ് മന്ത്രി ഡോ.അബ്ദുൽ ഹുസയിൻ മിർസ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി രാജ് പുരോഹിത് മുഖ്യതിഥിയായിരിക്കും. രണ്ടാം ദിവസം രാവിലെ ഒമ്പതിന് കിരീടാവകാശിയുടെ റോയൽ കോർട്ട് കാര്യ മേധാവി ശൈഖ് ഖലീഫ ബിൻ ദുെഎജ് ആൽ ഖലീഫ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ശശിതരൂർ എം.പി, ഡോ.സാം പിട്രോഡ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻ ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ഹമുദ് ആൽ ഖലീഫ, ദ പയനീർ എഡിറ്റർ ഡോ.ചന്ദ്രൻ മിത്ര,അക്ബർ അൽ ഖലീജ് എന്നിവർ പ്രസംഗിക്കും. ജനുവരി എട്ടിന് വൈകുന്നേരം ആറിന് മുഖ്യാതിഥിയായി രാഹുൽഗാന്ധി പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.