?????? ????? ????????? ???????????????????

റേഡിയോ നാടകോത്സവം:  അവാർഡ് പ്രഖ്യാപനം 23ന്​

മനാമ: കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയും ‘വോയ്​സ് ഓഫ് കേരള’യും  സംയുക്തമായി നടത്തുന്ന റേഡിയോ നാടകോത്സവത്തി​​െൻറ ഫലപ്രഖ്യാപനവും അവാർഡ് വിതരണവും ഇൗ മാസം 23ന്​ രാത്രി എട്ടു മണിക്ക് സമാജം ഹാളിൽ നടക്കും.  നാടകോത്സവത്തി​​െൻറ പ്രധാന വിധി കർത്താവ് അലിയാർ, നടനും പരിശീലകനുമായ മുരളി മേനോൻ എന്നിവർ വിശിഷ്​ടാതിഥികളായി സംബന്ധിക്കും.

മികച്ച നാടകം, ജനപ്രിയ നാടകം, സംവിധായകൻ, നടൻ, നടി എന്നിങ്ങനെ വിവിധ ഇനങ്ങളിൽ 25ഒാളം പുരസ്‌കാരങ്ങളാണ് നൽകുന്നത്​. ശ്രോതാക്കൾക്കായി നടത്തിയ ‘പ്രവചനമത്സര’ത്തി​​െൻറ ഫലപ്രഖ്യാപനവും നടക്കും.

സമാജം അന്താരാഷ്​ട്ര  മൈക്രോ ഡ്രാമ ഫെസ്​റ്റിവൽ  24ന്​ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വിവിധ ഭാഷകളിലുള്ള 12ഒാളം നാടകങ്ങളാണ് ഫെസ്​റ്റിവലിൽ മാറ്റുരക്കുന്നത്. കാലത്ത്​ പത്തുമുതൽ വൈകീട്ട് അഞ്ചു വരെ ആണ് ഫെസ്​റ്റിവൽ സമയം. നവംബർ 25, 26, 27 തിയതികളിൽ മുരളി മേനോൻ നയിക്കുന്ന അഭിനയ ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്​. വിവരങ്ങൾക്ക്^ശിവകുമാർ കൊല്ലറോത്ത്​ (33364417), അനിൽ സോപാനം (33479888), ഹരീഷ്  മേനോൻ  (33988196) എന്നവരെ ബന്ധപ്പെടാം.

Tags:    
News Summary - press meet-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.