മനാമ: സന്തോഷവും സാഹോദര്യവും ഐക്യവും പങ്കുവെക്കുന്ന ഈദാഘോഷങ്ങൾക്ക് കൂടുതൽ നിറം പകരാൻ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന ഈദ് ഫെസ്റ്റ് '26 ലോഗോ പ്രകാശനം ആവേശകരമായ ചടങ്ങിൽ നടന്നു. ബഹ്റൈനിലെ സാധാരണ തൊഴിലാളികളും കുടുംബങ്ങളും ഉൾപ്പെടുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ആഘോഷങ്ങളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിപുലമായ പരിപടികളോടെ പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് ഒരുക്കുന്നത്.
പ്രവാസി സെന്ററിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ സാമൂഹിക ജീവകാരുണ്യ രംഗത് പ്രവർത്തിക്കുന്ന ഡോ. അനൂപ് അബ്ദുല്ലക്ക് ഈദ് ഫെസ്റ്റ് ലോഗോ കൈമാറി പ്രകാശനം നിർവഹിച്ചു. ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം ചടങ്ങിനെ കൂടുതൽ ശ്രദ്ധേയമാക്കി.
പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിൽ ഒരുമിച്ചു ചേരാനും ആഘോഷങ്ങളുടെ സന്തോഷം പങ്കുവെക്കാനുമുള്ള വേദിയായി പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് മാറും എന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റി കൺവീനർ അക്ബർ ഷാ പറഞ്ഞു. പ്രവാസി സമൂഹത്തിലെ എല്ലാ വിഭാഗം പ്രവാസികളിൽ നിന്നും 1000 പേർക്ക് ഒരുക്കുന്ന സാഹോദര്യ ഈദ് ലഞ്ച് സൽക്കാരം പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റിൻ്റെ സവിശേഷതയാണ്. സംഗീത കലാപരിപാടികളും പ്രവാസി കുടുംബ സംഗമം എന്നിവ ഈദ് ഫെസ്റ്റ് ആഘോഷങ്ങൾക്ക് പുതുവൈഭവം നൽകും. പ്രവാസി സമൂഹത്തെ സഹോദര്യത്തിൽ ഒരുമിപ്പിക്കുന്ന സന്തോഷ വേദിയായി ഈ പരിപാടി മാറുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈനിലെ സാമൂഹിക-സാംസ്കാരിക വ്യവസായ പ്രമുഖനായ അസീൽ അബ്ദുറഹ്മാൻ, ഷൗക്കത്തലി ലൈഫ് കെയർ, മുൻ ഇന്ത്യൻ ക്ലബ് പ്രസിഡൻ്റ് കെ. എം ചെറിയാൻ, മുൻ ഇന്ത്യൻ സ്കൂൾ പ്രസിഡൻറ് അബ്രഹാം ജോൺ, റഷീദ് മാഹി, സുബൈർ എം.എം, ഇന്ത്യൻ സ്കൂൾ വൈസ് പ്രസിഡൻറ് ഡോ. ഫൈസൽ, എക്സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്ജ്, സാമൂഹിക പ്രവർത്തകരായ ഫസലുൽ ഹഖ്, നാസർ മഞ്ചേരി, അജിത് കുമാർ കണ്ണൂർ, ജമാൽ ഇരിങ്ങൽ, എം.എം മുഹിയുദ്ദീൻ, ഡോ. ജെയ്‌സ് ജോയ്, ഡോ. ഇസ്മാഈൽ, ജേക്കബ് തേക്കുതോട്, തോമസ് ഫിലിപ്പ്, മനു മാത്യു, ഹുസൈൻ വയനാട്, മനോജ് വടകര, രാധാകൃഷ്ണൻ തിക്കോടി, റഷീദ സുബൈർ, അനീസ് വി. കെ, റഊഫ് കരൂപ്പടന്ന, അജ്മൽ മാമ്പ, ജാബിർ തിക്കോടി, നിസാർ ഉസ്മാൻ, ഫസൽ റഹ്മാൻ പൊന്നാനി, ഷരീഫ് കായണ്ണ, യൂനുസ് രാജ്, ഗഫൂർ മൂക്കുതല, മൊയ്‌ദു തിരുവള്ളൂർ, സാജിർ ഇരിക്കൂർ, അജ്മൽ ഹുസ്സൈൻ, മുഹമ്മദലി സി എം, ബദറുദ്ദീൻ പൂവാർ, ഇർഷാദ് കോട്ടയം, ഷാഹുൽ ഹമീദ് വെന്നിയൂർ, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിഖ് എരുമേലി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അക്ബർ ഷാ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.